ചട്ടഞ്ചാൽ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കാസർകോട്: ചട്ടഞ്ചാൽ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പെരിയ ഗവ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി രക്ഷിത് (19) ആണ് മംഗ്ളൂരുവിലെ ആശുപ്രതിയിൽ മരിച്ചത്. വിദ്യാനഗർ, ഉദയഗിരിയിലെ ദിനേശൻ-രത്ന ദമ്പതികളുടെ ഏക മകനാണ് രക്ഷിത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സയിദ് ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ചട്ടഞ്ചാലിലാണ് അപകടം. പൊയ്നാച്ചി ഭാഗത്തു നിന്നു ചെർക്കള ഭാഗത്തേയ്ക്ക് പോവുകയായിരുന്നു സയ്യിദും രക്ഷിതും. പിൻസീറ്റ് യാത്രക്കാരനായിരുന്നു രക്ഷിത്. ചട്ടഞ്ചാലിൽ എത്തിയപ്പോൾ അതേദിശയിൽ പിൻഭാഗത്തു നിന്നും എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രക്ഷിത് സർവീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രക്ഷിതിനെ ആദ്യം കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മംഗ്ളൂരുവിലേയ്ക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏക മകന്റെ അപകട മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.
No comments