Breaking News

ഗൃഹപ്രവേശനത്തിനു മണിക്കൂറുകൾക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പുത്തിഗെ സ്വദേശി മരിച്ചു


കാസർകോട്: ഗൃഹപ്രവേശനത്തിനു മണിക്കൂറുകൾക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പുത്തിഗെ സ്വദേശി മരിച്ചു. മുഗു, ഉറുമി, ജുമാ മസ്ജിദിനു സമീപത്തെ പരേതരായ കുഞ്ഞിമാഹിൻ കുട്ടി - ബീഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് എന്ന മോണു (50) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഗൾഫിൽ നിന്നും എത്തിയത്. മുഗുവിൽ പണിത പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിനായി സ്വന്തം വീട്ടിലായിരുന്ന ഭാര്യയെയും കൂട്ടി പുലർച്ചെ നാലു മണിക്ക് കാറിൽ വരുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ കാസർകോട്ടെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രാവിലെ ഏഴിന് മരണം സംഭവിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് റാസി, അബ്ദുൽ റാഫിഹ്, ഫാത്തിമ, മുഹമ്മദ് റഫാൻ, മുഹമ്മദ് റഹാൻ. സഹോദരങ്ങൾ: നഫീസ, ഹബീബ, ഫൗസിയ, സലാം.

പെരുന്നാൾ ദിനത്തിൽ ഉണ്ടായ മുഹമ്മദിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

No comments