കിണാവൂർ ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം കലവറനിറക്കൽ ഘോഷയാത്ര നടന്നു
ചോയ്യംങ്കോട്: കിണാവൂർ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. 25 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വൈദിക -ആത്യാത്മിക പരിപാടികളും വിവിധ കലാ സാംസ്ക്കാരിക പരിപാടികളുമുണ്ടാവും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് രാവിലെ കിനാവൂർ മോലോത്തു നിന്നും ചോയ്യംങ്കോട് അയ്യപ്പഭജന മന്ദിരത്തിൽ നിന്നും പുറപ്പെട്ട കലവറനിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് അന്നദാനം ആരംഭിച്ചു. വൈകീട്ട് തന്ത്രിയേയും പരിവാരങ്ങളെയും വരവേൽക്കും. 7.30ന് സാംസ്കാരിക സദസ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സോവനീർ കൃഷ്ണാനന്ദ ഭാരതി സ്വാമി പ്രകാശനം ചെയ്യും. തുടർന്ന് മോഹിനിയാട്ടവും ഭരതനാട്യവും. എല്ലാ ദിവസവും രാവിലെ താന്ത്രിക കർമ്മങ്ങൾ നടക്കും.
No comments