Breaking News

പാണത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തെ വയനാട്ട് കുലവൻ തെയ്യം കെട്ടിന് മുന്നോടിയായുള്ള പ്രാദേശിക കമ്മിറ്റി രൂപീകരണം നടന്നു


പാണത്തൂർ - 2027 ഏപ്രിൽ മാസം നടക്കുന്ന പാണത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തെ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായി വിവിധ പ്രാദേശിക കമ്മിറ്റികളുടെ രൂപീകരണം നടന്നു. കുണ്ടുപ്പള്ളി പ്രാദേശിക കമ്മിറ്റി രൂപീകരണ യോഗം പാണത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന രക്ഷാധികാരിയും, കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എൻ ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. രക്തേശ്വരി ദേവസ്ഥാന പ്രസിഡണ്ട് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് ഭരണസമിതിയംഗം എം ഷിബു, വയനാട്ടുകുലവൻ ദേവസ്ഥാനം പ്രസിഡണ്ട് മധു ചെമ്പേരി, വൈസ് പ്രസിഡണ്ട് മോഹനൻ കെ.എം, ട്രഷറർ സുരേഷ് ചെമ്പേരി, രക്തേശ്വരി ദേവസ്ഥാനം മാതൃസമിതി പ്രസിഡണ്ട് ഉഷാകുമാരി പി.കെ, സെക്രട്ടറി സുമിത്ര പ്രശാന്ത്, പ്രാദേശിക സമിതി സെക്രട്ടറി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

പ്രാദേശിക കമ്മറ്റി ഭാരവാഹികൾ. എം.കെ സുരേഷ് (പ്രസിഡണ്ട്), എം.എം കുഞ്ഞിരാമൻ, രാധാകൃഷ്ണൻ പി.കെ ( വൈസ് പ്രസിഡൻ്റ്മാർ), ചന്ദ്രൻ എം (സെക്രട്ടറി), എം.കെ ബാലകൃഷ്ണൻ, രാജേഷ് കുമാർ പി.എം (ജോ:സെക്രട്ടറിമാർ) , ശശി എം.കെ ട്രഷറർ).


No comments