കുമ്പള ബന്ദിയോട് അടുക്കയില്‍ മത്സ്യം കയറ്റിക്കൊണ്ടുപോകുന്ന ലോറി മോഷണം പോയി
കുമ്പള ബന്ദിയോട് അടുക്കയില്‍ മത്സ്യം കയറ്റിക്കൊണ്ടുപോകുന്ന ലോറി മോഷണം പോയി. സാധാരണ നിലയില്‍ ട്രിപ്പ് കഴിഞ്ഞ് ഏകദേശം ആറോളം വാഹനങ്ങള്‍ ആണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത് അതില്‍ നിന്നാണ് സിയാന്‍ എന്ന പേരുള്ള ലോറി മോഷണം പോയത്. കുമ്പള പോലീസില്‍ പരാതി നല്‍കി. KL11AZ2317 എന്ന വാഹനത്തിന്റെ ജിപിഎസ് കട്ട് ചെയ്താണ് ഇവിടുന്ന് വാഹനം എടുത്തുപോയത്. ഈ സ്ഥലത്ത് കാലങ്ങളോളമായി ഒരുപാട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. സ്ഥലത്ത് കുമ്പള പോലീസ് എത്തി പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കി.
No comments