പരപ്പ പായാളത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
പരപ്പ: പരപ്പ റോഡിൽ മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച പയാളത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തായന്നൂർ സർക്കാരി കൊച്ചുപുരക്കൽ ചാക്കോവിന്റെ മകൻ മോഹൻ ചാക്കോയ്ക്ക് (52) പരിക്കേറ്റ സംഭവത്തിലാണ് കെഎൽ 60 എൽ 5308 നമ്പർ ആംബുലൻസിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്.
No comments