നിയമസഭ ഇലക്ഷന്റെ മുന്നോടിയായി കേന്ദ്രസേന പരപ്പ ടൗണിൽ റൂട്ട് മാർച്ച് നടത്തി
പരപ്പ : 2026 നിയമസഭ ഇലക്ഷന്റെ മുന്നോടിയായി കേന്ദ്രസേന വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ ടൗണിൽ നടത്തിയ റൂട്ട് മാർച്ച്.മാർച്ചിൽ വെള്ളരികുണ്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.നട്ടുച്ച വെയിലത്ത് റൂട്ട് മാർച്ചിൽ പങ്കെടുത്ത മുഴുവൻ സേന അംഗങ്ങൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് കമ്മിറ്റി വത്തക്കയും കുടിവെള്ളവും നൽകി അവരെ സ്വീകരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സലിം സിറ്റി , ട്രഷറർ സുധീഷ്, കുളത്തിങ്കൽ അനിൽ ഹെൻട്രി,സുലൈമാൻ, സുഗറ എന്നിവരും പങ്കെടുത്തു.
No comments