50 വർഷമായി കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന പനത്തടി ബളാന്തോട്ടെ പുരുഷോത്തമൻ പൊന്നപ്പനെ പറവനടുക്കം ഓൾഡ് എജ് ഹോമിൽ പ്രവേശിപ്പിച്ചു
പനത്തടി : ബന്ധുക്കളാരുമില്ലാതെ ഏകനായി 50 വർഷക്കാലം കടത്തിണ്ണയിൽ താമസിച്ചിരുന്ന പുരുഷോത്തമൻ പൊന്നപ്പൻ എന്നയാളെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരിയുടെ നേതൃത്വത്തിൽ വൃദ്ധ മന്ദിരത്തിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് നിന്ന് ബളാന്തോട് എത്തിയ ഇയാൾ വർഷങ്ങളായി കടത്തിണ്ണയിലാരുന്നു താമസിച്ചിരുന്നത്. സംരക്ഷിക്കാൻ ആരുമില്ലാതെ വന്നപ്പോഴാണ് 79 കാരനായ പുരുഷോത്തമൻ പൊന്നപ്പനെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ കുമാരി, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.വി രതീഷ്, പതിനൊന്നാം വാർഡ് മെമ്പർ ഐസി ഐസക്ക്, ആശാവർക്കർ ജയശ്രീ, പൊതുപ്രവർത്തകനായ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൃദ്ധമന്ദിരത്തിൽ പ്രവേശിപ്പിച്ചത്. പഞ്ചായത്തിലെ അധിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് പുരുഷോത്തമൻ പൊന്നപ്പൻ.
No comments