Breaking News

കേരള ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം നേടിയ സതീഷ് രാജപുരത്തിന് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി എൽ റോയി ഉപഹാരം നൽകി


രാജപുരം : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് കേരള ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം നേടിയ സതീഷ് രാജപുരത്തിനെ ആദരിച്ചു. വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് കള്ളാർ പഞ്ചായത്ത് സ്ഥിരം സമിതി  ചെയർമാൻ പി എൽ റോയി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമൻ അധ്യക്ഷനായി.  സതീഷ് രാജപുരം, അഗസ്റ്റിൻ കെ മാത്യു, കെ സന്തോഷ്കുമാർ, വി എം കുഞ്ഞാമദ്, ബെന്നി തോമസ്, പി കെ മുഹമ്മദ്, കെ നളി നാഷൻ,  ബിജു തോമസ്, ഇ രാജി , ദിവ്യ സുരേഷ്, ജയമണി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.


No comments