Breaking News

നീലേശ്വരം നഗരസഭാ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത ബസിടിച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്നു വൻ അപകടം ഒഴിവായി


നീലേശ്വരം: നീലേശ്വരം നഗരസഭാ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത കെഎസ്ആർടിസി ബസിടിച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്നു. തകർന്ന വൈദ്യുതി കമ്പനിയിൽ തട്ടി നിൽക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.  ബസിടിച്ച് തകർന്ന തൂണ് യാത്രക്കാരുടെ മേൽ പതിച്ചിരുന്നെങ്കിൽ വൻ ദുരന്തം  സംഭവിക്കുമായിരുന്നു. ബസ്റ്റാൻഡിനെ മുന്നിലായി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഇത് ഒന്നു മതിയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും നഗരസഭാ മുഖവിലക്കടുത്തില്ല. നീലേശ്വരം ബസ്റ്റാൻഡിലെ അശാസ്ത്രീയമായ ക്രമീകരണങ്ങൾ അപകടമുണ്ടാക്കുമെന്ന് യാത്രക്കാരും ഡ്രൈവർമാരും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് ഇതേക്കുറിച്ച് പരിശോധിക്കാൻ നഗരസഭ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.




No comments