കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്‌കാരം നേടി വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി സുനിൽ കണ്ണൻ
വെള്ളരിക്കുണ്ട്: കേരള ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാരം നേടി വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി സുനിൽ കണ്ണൻ. നാടൻ പാട്ട് ഇനത്തിൽ നൽകിയ സംഭാവനയ്ക്കാണ് സുനിലിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. 16 വർഷമായി നാടൻ കലാ രംഗത്ത് പ്രവർത്തിക്കുന്നു. കൂടാതെ കലാ രൂപങ്ങളായ മംഗലം കളി, അലാമി കളി, എരുത് കളി എന്നിവയും പരിശീലിപ്പിക്കുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി രണ്ട് തവണ നാടൻ പാട്ട് വിജയിയാണ്. കേരളത്തിന്റെ അകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നാടൻ പാട്ട് അവതരിപ്പിച്ചു വരുന്നു.
No comments