ദേശീയപാത പുല്ലൂർ പൊള്ളക്കടയിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് പരിക്കേറ്റു
കാഞ്ഞങ്ങാട്: ദേശീയ പാത പുല്ലൂർ പൊള്ളക്കടയിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചു.ഇന്നലെ വൈകീട്ടാണ് അപകടം . കാർ യാത്രക്കാരന് പരിക്കേറ്റു. അപകടത്തെ തുടർന്ന് ടാങ്കർലോറി നിയന്ത്രണം വിട്ട് റോഡിന് കുറുകെ പാഞ്ഞുകയറി ഡ് ഭിത്തിക്ക് സമീപം നിന്നു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരനായ കാഞ്ഞങ്ങാട് കൈലാസ് തിയേറ്ററിന് സമീപത്തെ കാന്തകുമാറി45ന് പരിക്കേറ്റു. കാന്തകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിലിടിച്ച ശേഷം ലോറി നിയന്ത്രണം വിട്ട് റോഡിന് കുറുകെ നീങ്ങുകയായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ എസ്ഐ പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഗതാഗതപ്രശ്നം പരിഹരിച്ചു.
No comments