നിയന്ത്രണം വിട്ട കാർ തട്ടുകടയിലേയ്ക്ക് പാഞ്ഞു കയറി വൻ അപകടം ഒഴിവായി അമ്പലത്തറ മൂന്നാംമൈലിലാണ് അപകടം
അമ്പലത്തറ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേയ്ക്ക് പാഞ്ഞു കയറി. സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടെ അമ്പലത്തറ, മൂന്നാംമൈലിലാണ് അപകടം. മാവുങ്കാൽ ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കട തുറക്കാത്തതിനാൽ ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. എന്നാൽ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറിനു കേടുപാടുണ്ടായി. കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു ഇടയാക്കിയതെന്നു പറയുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. മാസങ്ങൾക്ക് മുമ്പു അമ്പലത്തറ സ്വദേശിയുടെ കാറും വെള്ളിയാഴ്ച അപകടം ഉണ്ടായ സ്ഥലത്ത് അപകടത്തിൽപ്പെട്ടിരുന്നു.
No comments