കാഞ്ഞങ്ങാട് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീട്ടിന് നേരെ ആക്രമണം. മുച്ചിലോട്ട് ഗവ.എല്‍.പി സ്‌കൂളിലെ 40-ാം ബൂത്ത് ഏജന്റും ഐ.എന്‍.ടി.യു.സി നേതാവുമായ പി.വി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലെ കസാലകളടക്കം നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
No comments