കോളംകുളം ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
ബിരിക്കുളം : മഴക്കാലത്തെ മുന്നോടിയായി രോഗപ്രതിരോധവും പരിസര ശുചിത്വവും ഉറപ്പാക്കുന്നതിനായി കോളംകുളം ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഏപ്രിൽ 1-ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ സജിത് കുമാർ എ.പി. നേതൃത്വം നൽകി.
ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേന, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യ വസ്തുക്കളും നീക്കം ചെയ്ത് വാർഡിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
ചാലുകളിൽ മാലിന്യം തള്ളാതിരിക്കാനും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കൊതുക് വർധനവ് തടയുന്നതിനായി വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ടയറുകൾ, കുപ്പികൾ തുടങ്ങിയവ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും അധികൃതർ ഓർമ്മിപ്പിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ എല്ലാവരും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു
No comments