KSSPA ബളാൽ മണ്ഡലം കുടുംബ സദസ്സ് നടത്തി
കാഞ്ഞങ്ങാട് നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി ശ്രീ. ഷൈജി ഓട്ടപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം KSSPA ബളാൽമണ്ഡലം കുടുംബ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് എം ഡി ദേവസ്യയുടെ അധ്യക്ഷതയിൽ 01.04.2026 ബുധനാഴ്ച കെ എസ് എസ് പി എ അംഗം പി.ജെ. സെബാസ്റ്റ്യന്റെ ഭവനത്തിൽ വച്ച് നടന്ന KSSPA ബളാൽ മണ്ഡലം കുടുംബസംഗമം കെ എസ് എസ് പി എ അംഗവും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ലത എ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം റ്റി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.
പിണറായി ഭരണം അവസാനിപ്പിച്ച് ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ UDF നെ അധികാരത്തിൽ എത്തിക്കാൻ കൈ മെയ് മറന്ന് കൂട്ടായി പ്രവർത്തിക്കാൻ യോഗം ആഹ്വാനം ചെയ്തു. സംസ്ഥാനമൊട്ടാകെ ഈ ലക്ഷ്യം കൈവരിക്കാനായി ആയിരം കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാൻ KSSPA സംസ്ഥാന കമ്മറ്റി നിർദ്ദേശിച്ചതിന്റെ ഭാഗമായാണ് ബളാൽ മണ്ഡലത്തിലും കുടുംബ സദസ്സ് സംഘടിപ്പിച്ചത്.
യോഗത്തിൽ സി വി ശ്രീധരൻ, വി ജെ ഗോർജ്, ജോസ് പി ജെ, കെ കുഞ്ഞമ്പു നായർ, ജോസ് കുട്ടി അറക്കൽ, മാത്യു സേവ്യർ , പി കുഞ്ഞികൃഷ്ണൻ നായർ,മാത്യുതോമസ് എന്നിവർസംസാരിച്ചു.
No comments