Breaking News

ദേശീയപാത നിർമ്മാണം ; തെക്കില്‍, ബേവിഞ്ച ഭാഗങ്ങളിലെ ഗതാഗതം പൂര്‍ണമായി നിരോധിക്കും


നാഷണല്‍ ഹൈവേ 66-ല്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ 11ന് രാവിലെ 8 മണി മുതല്‍ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും KSTP റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി  ഭാഗത്തു നിന്നും  കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ,സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം  ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർഗോഡ് അടുക്കത്ത്ബയൽ സമീപത്തു നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.


No comments