Breaking News

മിൽമ വിവാഹ ധനസഹായം നൽകി ; മിൽമ ക്ഷീരസുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ ധനസഹായം മിൽമ ഡയറക്ടർ നാരായണൻ കൈമാറി


കരിന്തളം :മിൽമ ക്ഷീരസുമംഗലി പദ്ധതിപ്രകാരം കാലിച്ചാമരം ക്ഷീര സംഘത്തിലെ ക്ഷീര കർഷകയായ കെ വി ദേവി യുടെ മകളുടെ വിവാഹത്തിൻ്റെ ഭാഗമായി 50000 രൂപയുടെ ചെക്ക് മിൽമ ഡയറക്ടർ  നാരായണൻ വീട്ടിൽ വെച്ച് കൈമാറി.ചടങ്ങിൽ മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർ കെ സുധാകരൻ,കാലിച്ചാമരം ക്ഷീരോൽപ്പാദക സംഘം പ്രസിഡൻ്റ്  ടിവി അശോകൻ,സെക്രട്ടറി പി എം രാജൻ,കാസർഗോഡ് പി ആൻഡ് ഐ സൂപ്പർവൈസർ ഷൽന അരയാക്കണ്ടി,നിമിൽ എന്നിവർ പങ്കെടുത്തു.


No comments