മാഗസിൻ പ്രകാശനവും റോക്ക് ഗാർഡൻ ഉദ്ഘാടനവും , സംസ്ഥാന തല കലാ - കായിക മേളകളിലെ വിജയികൾക്കുള്ള അനുമോദനവും മാലോത്ത് കസബ സ്കൂളിലിൽ നടന്നു
മാഗസിൻ പ്രകാശനവും റോക്ക് ഗാർഡൻ ഉദ്ഘാടനവും , സംസ്ഥാന തല കലാ -കായിക മേളകളിലെ വിജയികൾക്കുള്ള അനുമോദനവും.
2025 - 26 അധ്യയന വർഷത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി മാലോത്ത് കസബ ഗവ:ഹയർ സെക്കൻ്റ് സ്കൂൾ ഹയർ സെക്കൻ്ററി വിഭാഗം തയ്യാറാക്കിയ സ്കൂൾ മാഗസിൻ പ്രകാശനവും സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച റോക്ക് ഗാർഡൻ ഉദ്ഘാടനവും തുടർന്ന് സംസ്ഥാനതല കലാ -കായിക മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോ വിതരണവുംനടന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും , ഹ്രസ്വചിത്രസംവിധായകനുമായ രമേഷ് രാഘവൻ സ്കൂൾ മാഗസിൻ 'ചൈത്രവാഹിനി തീരത്തെ അക്ഷരമുകുളങ്ങൾ' പ്രകാശനം ചെയ്തു. സ്ററുഡൻ്റ് എഡിറ്റർമാരായ സ്നേഹ കുഞ്ഞിരാമൻ,ജൊഹാന. ജെ പഴയാറ്റ് എന്നിവർ മാഗസിൻ ഏറ്റുവാങ്ങി .
ജിയോളജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരുക്കിയ റോക്ക് ഗാർഡൻ്റെ ഉദ്ഘാടന കർമ്മം പ്രിൻസിപ്പാൾ ശ്രീമതി: മിനി പോൾ നിർവ്വഹിച്ചു. 64-ാമത് കേരളാ സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിലും, മംഗലം കളിയിലും A ഗ്രേഡ് നേടിയ ടീമംഗങ്ങളെയും, സംസ്ഥാനതല കായിക മേളയിൽ മാലോത്ത് കസബയെ അടയാളപ്പെടുത്തിയ കുമാരി:വൈശാലി കെ രാജൻ, നോയൽ ടോമി തുടങ്ങിയ വിദ്യാർത്ഥികളെയും മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ദീപ മോഹൻ, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീമതി ജാനുനാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു.
പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീമതി: ജാനു നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജിയോളജി അധ്യാപിക ദീപ എം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജിതേഷ് തോമസ്, അധ്യാപകരായ ശ്രീ. രാജേഷ് ആർ കെ , ശ്രീമതി: ബാലാമണി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മാഗസിൻ എഡിറ്റർ ശ്രീമതി നിഷ.സി. വി. ചടങ്ങിന് നന്ദി അറിയിച്ചു.
No comments