എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ തെയ്യം കെട്ട് മഹോത്സവം; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട് : എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടിൽ ഇന്നും നാളെയുമായി നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കുഴിക്കോൽ ഏടായ് മിന്ന തറവാട്ടിൽ നിന്ന് ആരംഭിച്ച് കലവറ ഘോഷയാത്രക്ക് ആഘോഷ കമ്മറ്റി അഗങ്ങളായ മാധവൻ കുഴിക്കോൽ, നാരായണൻ, രാജൻ പനങ്ങാട്,കെ.സി മോഹനൻ, കെ. രഘു എന്നിവർ നേതൃത്വം നൽകി. മാതൃ സമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങൾ പങ്കാളികളായി. രാവിലെ 5 ന് പള്ളിയറയിൽ ദീപം തെളിയിക്കൽ ഉൽസവത്തിന് തുടക്കം കുറിച്ചത്. ഇന്ന് വൈകിട്ട് 6ന് തെയ്യം തുടങ്ങൽ, തുടർന്ന് തറവാട് കുറത്തിയമ്മ ഗുരുദൈവങ്ങളെ കെട്ടിയാടൽ 7ന് കരിംചാമുണ്ഡിയമ്മയുടെ വിഷ്ണുമൂർത്തിയുടെയും കൊടിയിലപിടിക്കൽ, പിലിചാമുണ്ഡിയമ്മയുടെ തുടങ്ങൽ തുടർന്ന് മേലേരിക്ക് തീകൊടുക്കൽ, 8 ന് ബീരൻ തെയ്യം, 8.30 ന് അന്ന പ്രസാദവിതരണം, 9 ന് മണിക്ക് മന്ത്രമൂർത്തിയുടെ പുറപ്പാട്,9.30 ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം, ജോഡ് പഞ്ചുരുളി തുടങ്ങൽ, പാഷാണമൂർത്തി തെയ്യും. 12 ന് പുലർച്ചെ 3ന് പിലിച്ചാമുണ്ഡിയമ്മയുടെ പുറപ്പാട് 4 ന് കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, 5.30ന് കോടിയണങ്ങ്,6 ന് മാറണ കുറത്തി, 7 ന് കാപ്പാളത്തിയമ്മ, 8 ന് ആട്ടക്കാരത്തി, 9ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട് 10 ന് കുടുംബതെയ്യം, 11 ന്കാർന്നോൻ തെയ്യം,12.30 മുതൽ അന്ന പ്രസാദ വിതരണം. ഉച്ചക്ക് 2 ന് കുഞ്ഞിക്കോരൻ തെയ്യം,3ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്,5 ന് വിളക്കിലരിയോടെ സമാപനം.
No comments