വൈറല്‍ താരത്തിൻ്റെ വിവാഹം; സിപിഐഎം നേതാക്കള്‍ക്ക് എതിരെ പരാതി
യൂത്ത് കോൺഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നൽകിയത്. കുന്നംകുളം പൊലീസിലാണ് പരാതി നൽകിയത്. പോക്സോ , ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടിൽ ഈ പെൺക്കുട്ടിയെ അനധികൃതമായി താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.
അതേസമയം വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയിട്ടില്ലെന്നാണ് സിപിഐഎം വാദം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കിയിരുന്നു.
No comments