Breaking News

കുണ്ടംകുഴിയിൽ ഗൾഫുകാരന്റെ വീട്ടിൽ കവർച്ച.. ഇരുനില വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണ്ണവും പണവും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കവർന്നു


കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടംകുഴി, കല്ലടക്കുറ്റിയിൽ ഗൾഫുകാരന്റെ വീട്ടിൽ കവർച്ച. ഇരുനില വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ സ്വർണ്ണവും പണവും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കവർന്നു. കല്ലടക്കുറ്റിയിലെ ഗൾഫുകാരൻ ഹുസൈന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഏപ്രിൽ 8നും 11നും ഇടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. ഹുസൈനും കുടുംബവും ഗൾഫിലാണ്. രണ്ടു മാസമായി വീട് അടഞ്ഞു കിടക്കുകയാണ്.

ിട്ടു മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ വീടിന്റെ ഒന്നാം നിലയിലെത്തി വാതിൽ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്ന് വീട്ടിനകത്തുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ഗ്രാം സ്വർണ്ണവും 12,000 രൂപയും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കൈക്കലാക്കിയാണ് മോഷ്ടാക്കൾ  രക്ഷപ്പെട്ടത്. ഹുസൈന്റെ സഹോദരൻ സി.എ മുഹമ്മദ് കുഞ്ഞി നൽകിയ പരാതിയിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചക്കു പിന്നിൽ പ്രൊഫഷണൽ കൊള്ളസംഘമാണെന്നാണ് സംശയം. പകൽ നേരങ്ങളിൽ എത്തി വീട് നിരീക്ഷിച്ച ശേഷം മടങ്ങുകയും രാത്രിയിൽ വീണ്ടുമെത്തി കവർച്ച നടത്തുകയും ചെയ്യുന്ന സംഘത്തിലെ ആരെങ്കിലുമായിരിക്കും കവർച്ചക്കു പിന്നിലെന്നു സംശയിക്കുന്നു.

No comments