Breaking News

177ഗ്രാം ഹാഷിഷുമായി കാഞ്ഞങ്ങാട് വെച്ച് യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു


കാസർകോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശ് ബദോഹി ജില്ലയിലെ ഗ്യാൻപൂർ, രാവിദാസ് നഗർ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എച്ച് നസീബും സംഘവും അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട്, ആവിക്കര, മുബാറക്ക് ജുമാമസ്ജിദിനു സമീപത്തു വച്ച് ശനിയാഴ്ച രാത്രി ഒൻപതേകാൽ മണിയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രവന്റീവ് ഓഫീസർമാരായ എ ശ്രീകാന്ത്, അബ്ദുൽ സലാം, പി രാജീവൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി രാഹുൽ, സനൽ കുമാർ, ശാന്തികൃഷ്ണ എന്നിവരും എക്സൈസ് ' പത്തിൽ ഉണ്ടായിരുന്നു.

No comments