വെള്ളരിക്കുണ്ട് സഹൃദയ വായനശാല & ഗ്രന്ഥാലയത്തിന്റെയും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ , സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സന്നദ്ധ രക്തദാന ക്യാമ്പും ആരംഭിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സഹൃദയ വായനശാല & ഗ്രന്ഥാലയത്തിന്റെയും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് , സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ വെള്ളരിക്കുണ്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സന്നദ്ധ രക്തദാന ക്യാമ്പും ആരംഭിച്ചു. എന്ന് രാവിലെ ൯ മണിക്ക് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വെള്ളരിക്കുണ്ടിൽ ആരംഭിച്ച ക്യാമ്പ് എ.ആർ വിജയകുമാർ (സെക്രട്ടറി,വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ) ഉത്ഘാടനം നിർവഹിച്ചു .സഹൃദയ വായനശാല വൈസ് പ്രസിഡന്റ് ഗിരീഷ് ടി എൻ അധ്യക്ഷനായ ഉത്ഘാടന ചടങ്ങിൽ സഹൃദയ വായനശാല സെക്രട്ടറി വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു .
പി വി ഭാസ്കരൻ , ദേവസ്യ സി ഒ ( പ്രിൻസിപ്പൾ ലിറ്റിൽ ഫ്ലവർ ഇഗ്ലീഷ് മീഡിയം സ്കൂൾ ), ഗംഗാധരൻ തൃക്കരിപ്പൂർ (BDK കാസർഗോഡ് ജില്ലാ പ്രസിഡന്റ്), അബ്ദുൾ ബഷീർ അരീക്കോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സാംസരിച്ചു. ക്യാമ്പ് ഉച്ചയോടെ സമാപിക്കും
No comments