Breaking News

ഐക്യ കാഹളമായി കൺവൻഷൻ ആകാശപാത: ഇന്നുമുതൽ അനിശ്ചിതകാല സമരം


നീലേശ്വരം: നീലേശ്വരത്ത് ആകാശപാത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭയുടെ നേതൃത്വത്തിലുള്ള ജനകീ യ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൺവെൻഷൻ ഐക്യ കാഹളമായി മാറി. ഇന്ന് (ബുധ:ൻ) നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനമായാണ് ജനകീയ കൺവൻഷൻ നടത്തിയത്.നീലേശ്വരം നഗരസഭാ ചെയർമാനും കർമ്മസമിതി ചെയർമാനുമായ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ്പി കെ ഫൈസൽ, മുൻ എംപി പി കരുണാകരൻ, മുസ്ലിം ലീഗും ജില്ലാ സെക്രട്ടറി ടി സി റഹ്മാൻ , സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ , സേവാദ സംസ്ഥാന പ്രസിസന്റ് രമേശൻ കരുവാച്ചേരി,സി എം പി ജില്ലാ സെക്രട്ടറി ടി വി ഉമേശൻ , നഗരസഭ വൈ ചെയർമാൻ പി.എം സന്ധ്യ, മുൻ നഗരസഭ ചെയർമാൻമാരായ പ്രൊഫ.കെ പി ജയരാജൻ,ടിവി ശാന്ത, വി. ഗൗരി, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എറു വാട്ട്മോഹനൻ , മാമുനി വിജയൻ ,വിവിധ രാഷ്ട്രീയ സംഘടന നേതാക്കളായ അഡ്വ.കെപി നസീർ , മടിയൻ ഉണ്ണികൃഷ്ണൻ , പി.യു വിജയകുമാർ ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയിടത്ത് ,ബങ്കളം കുഞ്ഞികൃഷ്ണൻ , എം.രാജൻ, സേതു ബങ്കളം, എവിനോദ് കുമാർ ,ഉദയൻ പാലായി,സി.വി പ്രകാശൻ ,റഫീഖ് കോട്ടപ്പുറം, ഇ എം. കുട്ടി ഹാജി, എ തുടങ്ങിയവർ സംസാരിച്ചു. അഡ്ഹോക്ക് കമ്മറ്റി കൺവീനർ ഇ ഷജീർ സ്വാഗതം പറഞ്ഞു.

No comments