Breaking News

കടുത്ത വേനൽ പനത്തടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം... കുടിവെള്ള വിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ


പാണത്തൂർ : വേനൽ കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വേനൽ മഴ കുറവായതിനാൽ പഞ്ചായത്തിലെ മിക്കയിടത്തും കുടിവെള്ളം വറ്റി.  രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലേയും ജനങ്ങൾ. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വർഷാവർഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യാറുണ്ടായിരുന്നെങ്കിലും ഈ വർഷം ഇതുവരെയായും വിതരണം ചെയ്യാത്തതിനാൽ ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

       അതേസമയം മൂന്ന് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ടെണ്ടറായിട്ടുണ്ടെന്നും, കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ്  കുടിവെള്ള വിതരണം വൈകിപ്പിച്ചതെന്നും തിങ്കളാഴ്ച മുതൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുമെന്നും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് പറഞ്ഞു.


No comments