കള്ളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി.. ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് കൊടിയേറ്റി
കള്ളാർ: കള്ളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് വികാരി ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് കൊടിയേറ്റി. തുടർന്ന് ഫാ.ജോൺസൺ ഓണശേരിയുടെ കാർമികത്വത്തിൽ കുർബാന, പരേത സ്മരണ എന്നിവ നടന്നു.
ഇന്നു രാവിലെ 7ന് ഫാ.ഷൈജു ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്, കുർബാന, വൈകിട്ട് 6ന് തിരുഹൃദയ ധ്യാനാശ്രമത്തിൽ ലദീഞ്ഞ്, ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം പള്ളിയിലേക്ക്. 8.30ന് ഫാ.ജോബിഷ് തടത്തിൽ തിരുനാൾ സന്ദേശം നൽകും. 9ന് കുർബാനയുടെ ആശീർവാദം ഫാ.ജോസ് അരീച്ചിറ. 12ന് വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ റാസ, ഫാ.അരുൺ പുറത്തേട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ.ഷെബിൻ ആനിമൂട്ടിൽ, ഫാ.ജോൺസൺ ഓണശേരിൽ തുടങ്ങിയവർ സഹകാർമികരാകും. ഫാ.ബിബിൻ കുന്നേൽ തിരുനാൾ സന്ദേശം നൽകും. 6ന് കുരിശുപള്ളിയിൽ ലദീഞ്ഞ് ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം പള്ളിയിലേക്ക്. 8.30ന് ഫാ.ജോസ് അവണൂർ കുർബാനയുടെ ആശീർവാദം നൽകും.
No comments