വെസ്റ്റ് എളേരി കാക്കടവ്-ബഡൂർ-കമ്പല്ലൂർ റോഡ് പണി ആരംഭിച്ചു
കമ്പല്ലൂർ : വെസ്റ്റ് എളേരി പഞ്ചായത്തിലെ ബഡൂർ ഗ്രാമവാസികളുടെ പ്രധാന ഗതാഗതമാർഗമായ കാക്കടവ്-കമ്പല്ലൂർ റോഡിൽ റീ ടാറിങ് ആരംഭിച്ചു. കാക്കടവ്-കമ്പല്ലൂർ റോഡാണ് ബഡൂർ ഗ്രാമത്തിലൂടെ കടന്നുപോകുന്നത്. രണ്ട് ബസുകൾ ഈ റോഡിൽ ഗതാഗതം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്താതിനാൽ റോഡിലെ യാത്ര ദുഷ്കരമായിരുന്നു. ആറ് കി. മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഒന്നര കിലോമീറ്റർ ആക്കച്ചേരി വനത്തിലൂടെയാണ് കടന്നപോകുന്നത്. ബാക്കി നാലര കിലോമീറ്റർ റീടാറിങ് നടത്താൻ 2024-25 സാമ്പത്തിക വർഷം 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. യഥാസമയം പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിരുന്നുവെങ്കിലും പ്രവൃത്തി ആരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോയി. വാർത്തയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ റീ ടാറിങ് ആരംഭിച്ചു. കമ്പല്ലൂർ അമ്പലം കവലമുതൽ ആക്കച്ചേരി വനാതിർത്തിവരെയാണ് ആദ്യഘട്ട റീടാറിങ്.
No comments