Breaking News

ഈസ്റ്റ് എളേരി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പിടൽ ഇഴയുന്നു ഈ വേനലിലും വെള്ളം ലഭിക്കില്ല


കമ്പല്ലൂർ : പതിമൂന്ന് വർഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഇനിയും പൂർത്തിയായില്ല. പ്രവൃത്തിക്ക് ഒച്ചിന്റെ വേഗം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പതിനഞ്ചും പതിനാറും വാർഡുകളിൽ ഉൾപ്പെട്ട കമ്പല്ലൂർ, ചെരുവപ്പാടി, അമ്പേച്ചാൽ, നിടുംകല്ല്,

കാട്ടിപൊയ്യിൽ, കൊല്ലാട, കലയങ്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ 150- ഓളം കുടുംബങ്ങൾക്കാണ് ഈ വേനലിലും വെള്ളം ലഭിക്കാൻ സാധ്യതയില്ലാത്തത് .

പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കാൻ 2012 -ലാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ലോക ബാങ്കിന്റെ സഹായത്തോടെ പദ്ധതി ആരംഭിച്ചത്. ലോക ബാങ്ക് സഹായവും ഗ്രാമപ്പഞ്ചായത്തിന്റെയും ഉപഭോക്തൃ സമിതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. 32 കോടി രൂപയാണ് നിർമാണച്ചെലവ്. ജലനിധിക്കും, ജലവിഭവ വകുപ്പിനുമായിരുന്നു നിർവഹണച്ചുമതല. 2013-ൽ വിവിധ പ്രദേശങ്ങളിൽ ഉപഭോക്തൃ സമിതി രൂപവത്കരിക്കുകയും ഉപഭോക്ത വിഹിതമായി 2000 മുതൽ നാലായിരം രൂപവരെ

പിരിച്ചെടുക്കുകയുംചെയ്തു. പിരിച്ചെടുത്ത തുക ബന്ധപ്പെട്ടവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ നിക്ഷേപിച്ച രേഖകൾ കൈമാറി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 800-ഓളം കുടുംബങ്ങൾക്ക് നിലവിൽ വെള്ളം ലഭിക്കുന്നുണ്ട് .കമ്പല്ലൂരിലെ അഞ്ചു ബി.ജി.കളിൽ അമ്പതിൽ താഴെ കുടുംബങ്ങൾക്കാണ് കുടിവെള്ളം നിലവിൽ ലഭിക്കുന്നത്. ചെരുവപ്പാടി നിടുങ്കല്ല് പ്രദേശങ്ങളിലെ 107 കുടുംബങ്ങൾക്ക് ഇതുവരെ ഒരുതുള്ളിവെള്ളം പദ്ധതിയിൽനിന്ന് ലഭിച്ചിട്ടില്ല. ഈ പ്രദേശത്തേക്കുള്ള പൈപ്പിടൽപോലും പൂർത്തീകരിച്ചിട്ടില്ല. 2025 ഡിസംബറിൽ ആരംഭിച്ച പൈപ്പിടൽ അനിശ്ചിതമായി തുടരുകയാണ്. എന്ന് തീരും എന്ന് പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. കടുത്ത വരൾച്ച നേരിടുന്ന കമ്പല്ലൂരിലും പരിസരത്തും പദ്ധതിയിൽനിന്ന് വെള്ളം ലഭിച്ചിരുന്നെങ്കിൽ അല്പം ആശ്വാസമാകുമായിരുന്നു. വെള്ളം ലഭിക്കാത്തതിനാൽ തങ്ങൾ നൽകിയ വിഹിതം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്.

No comments