Breaking News

തായന്നൂർ മലയാറ്റുകര ക്വാറി സമരത്തിൻ്റെ പ്രചരണം ; ഒൻപതാം ക്ലാസുകാരിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു


തായന്നൂർ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പൊതുജന അഭിപ്രായം തേടാതെ വൻകിട ക്വാറി തുടങ്ങിയത് നിർത്തിവെക്കണമെനാവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് മലയാറ്റുകര ആദിവാസി ഊരിലെ രാധ - രാജൻ ദമ്പതികളുടെ മകളും കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിനിയുമായ ആരതി രാജൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.

    ക്വാറിയുടെ പ്രവർത്തനം കാരണം രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയുള്ള യന്ത്രങ്ങളുടെയും സ്ഫോടനത്തിൻ്റെയും ശബ്ദവും,ഞെടുക്കവും കാരണം പഠിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പറയുന്ന ആരതി രാജൻ പ്രദേശത്തെ വിദ്യാർത്ഥികളോട് സംസാരിച്ച ശേഷം കുട്ടികളുടെ ഒപ്പ് ശേഖരിച്ച് സ്‌കൂൾ അധികാരികൾക്ക് കൈമാറി. കളക്ടർക്ക് അടക്കമുള്ളവർക്ക് പരാതി നൽകാനും തയ്യാറായി കഴിഞ്ഞു. ചിത്രകാരി കൂടിയായ ആ രതി തന്നെയാണ് ജനകീയ സമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ മുഴുവൻ പോസ്റ്ററുകളും തയ്യാറാക്കിയത് . സമരം നീളുകയാണെങ്കിൽ ക്വാറി നിൽക്കുന്ന പ്രദേശവും ക്വാറിയുടെ പ്രവർത്തന ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നവരുടെ വിവരണവും ഉൾപ്പടെ കളിമണ്ണ്, ചണച്ചാക്ക്, സിമൻ്റെ എന്നിവ ഉപയോഗിച്ച് സമരപന്തലിൽ മാതൃക സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

No comments