പാറപ്പള്ളി മഖാം ഉറൂസ് ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, ഫണ്ട് കൈമാറ്റവും നടത്തി
പാറപ്പള്ളി : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്ത് ട്രഷറും സന്നദ്ധസംഘടനാ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്വാലിഹ് വൈറ്റ് ഹൗസ് നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ, അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയും മുഖ്യപ്രഭാഷണവും ജമാഅത്ത് ഖത്തീബ് മുനീർ ഫൈസി ഇർഫാനി നടത്തി. ഉറൂസ് ആവശ്യത്തിലേക്കുള്ള ഫണ്ട് ഡോ: ആഷിഖ് അമ്പലത്തറ, ഷരീഫ് (ബോസ് ) പാറപ്പള്ളി എന്നിവരിൽ നിന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ കെ, അബൂബക്കർ ഹാജി കാലിച്ചാൻപാറ സ്വീകരിച്ചു. കെ. എം, അബ്ദുൽ റഹിമാൻ, എം, കെ, ഹസൈനാർകുണ്ടെടുക്കം, കുഞാഹമ്മദ് ഹാജി മീത്തൽ, എ ഉമ്മർ,പി അബ്ദുല്ല ഹാജി, ടി. എം മുനീർ,കെ.എഹമീദ് ഹാജി, സി എച്ച്,അബ്ബാസ്, ലത്തീഫ് കാട്ടിപ്പാറ, ടി.കെ അബ്ദുൽ റഹിമാൻ,കെ. എം ഖാദർ ഹാജി, ടി, സമദ്,റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
No comments