അയൽവാസിയെ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ട് മക്കൾക്കും ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
കാസർകോട്: അതിർത്തി തർക്കത്തെത്തുടർന്ന് അയൽവാസിയെ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ട് മക്കൾക്കും ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പെരിയ,നാലേക സ്വദേശികളായ കണ്ണൻ (70), മക്കളായ മനീഷ് കെ (34), ബിജിത്ത് കെ (32) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്.2020 മാർച്ച് 6-ന് രാവിലെ 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം . പെരിയ, നാലേകയിലെ പീതാംബരൻ നായരുടെ പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ, അതിർത്തി തർക്കത്തെത്തുടർന്നുള്ള വിരോധത്താൽ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യഘട്ട അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ബേക്കൽ പൊലീസ് ഇൻസ്പെക്ടർ പി. നാരായണനാണ്. തുടർന്ന് ഇൻസ്പെക്ടർ നിസ്സാം എസ്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ സതീശൻ പി., അഡ്വ. അമ്പിളി കെ. എന്നിവർ ഹാജരായി.ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ പീതാംബരനെതിരെ നൽകിയിരുന്ന പ്രത്യാരോപണക്കേസിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
No comments