Breaking News

മകളെ പീഡിപ്പിച്ചുവെന്നു പരാതിയിൽ പിതാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു


കാസർകോട്: മകളെ പീഡിപ്പിച്ചുവെന്നു പരാതിയിൽ പിതാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. 53 കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്ലവിനു പഠിക്കുന്ന കാലത്തു തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഇപ്പോൾ പെൺകുട്ടിക്ക് ഇരുപതു വയസായി. ഭയം കാരണം സംഭവത്തെ കുറിച്ച് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്നു പറയുന്നു. ഇപ്പോൾ കൂടുതൽ ശല്യം ചെയ്യാൻ തുടങ്ങിയതോടെ വിവരം മാതാവിനെ അറിയിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് മാതാവാണ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്.

No comments