റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലൻസ് തകർന്നു
കാസർകോട്: റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലൻസ് തകർന്നു വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ പള്ളിക്കര, പൂച്ചക്കാട് കെഎസ്ടിപി റോഡിലാണ് അപകടം. നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്താണ് അപകടത്തിനു ഇടയാക്കിയത്. റോഡരുകിൽ കൂടി നടത്തി കൊണ്ടു പോകുന്നതിനിടയിൽ പോത്ത് പെട്ടെന്ന് റോഡിനു കുറുകെ ഓടുകയായിരുന്നുവത്രെ. ഈ സമയത്ത് അതുവഴിയെത്തിയ 108 ആംബുലൻസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
No comments