Breaking News

ഇരിയയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു


അമ്പലത്തറ  : ഇരിയയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നാംമൈൽ, വട്ടക്കയം വീട്ടിൽ നാരായണന്റെ മകൻ രാഘവൻ(49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലെ ഇരിയ, ബംഗ്ലാവിനു സമീപത്താണ് അപകടം ഉണ്ടായത് . രാഘവൻ സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. തേപ്പ് തൊഴിലാളിയായ രാഘവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.

No comments