ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൻച്ചിറ ടൗണിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൻച്ചിറ ടൗണിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങൾ, റോഡുകൾ, ചാലുകൾ എന്നിവ ശുചീകരിച്ച് മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാനും ശുചിത്വമുള്ള പരിസരം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ നടത്തി. വാർഡ് പ്രസിഡണ്ട് സജി പുളിക്കൽ , മുൻ വാർഡ് പ്രസിഡണ്ട് അബ്രഹാം വെള്ളാപ്പള്ളി , വി എം ബഷീർ , കണ്ണൻ കമലപ്ലാവ് , കരിംഹാജി കല്ലൻച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി
No comments