Breaking News

നെല്ലിക്കുന്ന് സാമൂഹ്യ പഠന മുറിയിൽ ക്രാഫ്റ്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു


പാണത്തൂർ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നെല്ലിക്കുന്ന് സാമൂഹ്യ പഠനമുറിയിൽ പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ക്രാഫ്റ്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു. ചിരട്ട കൊണ്ട് മാത്രം മനോഹരമായി വ്യത്യസ്ത തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന കരിക്കെ പഞ്ചായത്തിലെ ചെത്തുകയ ദൊഡ്ഡച്ചേരിയിലെ പ്രദീപ് കുമാർ ആണ് കുട്ടികൾക്കായി സൗജന്യ ക്രാഫ്റ്റ്‌ വർക്ക്‌ഷോപ്പ് നടത്തിയത് .ബിജു നെല്ലിക്കുന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഠനമുറിയിലെ ഫെസിലിറ്റേറ്റർ ശ്രുതി സ്വാഗതവും, കുടുംബശ്രീ ഏ ഡി എസ് പ്രസിഡണ്ട് വിജിത നന്ദിയും പറഞ്ഞു. പഠനമുറിയിലെ കുട്ടികളുടേയും മാതാപിതാക്കളുടേയും ഫെസിലിറ്റേറ്ററുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ ക്രാഫ്റ്റ് വർക്ക്‌ഷോപ്പ്  നടത്തിയ പ്രദീപ്‌ കുമാറിന് ആദരവും ഉപഹാരവും നൽകി

No comments