പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 45 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയായ അണ്ണാച്ചി രാജനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു...
കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 45 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തമിഴ്നാട്, മേട്ടുപാളയം സ്വദേശി രാജൻ എന്ന അണ്ണാച്ചി രാജനെയാണ് പൂച്ചക്കാട്, അരയാൽ തറയിലെ പ്രവാസി അബ്ദുൽ മജീദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മെയ് 9ന് രാത്രിയിലാണ് അബ്ദുൽ മജീദിന്റെ വീട്ടിൽ കവർച്ച നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച. അയൽപക്കത്തെ വീട്ടിൽ നിന്ന് കൈക്കലാക്കിയ പിക്കാസ് ഉപയോഗിച്ച് വാതിൽ തകർത്ത് അകത്ത് കടന്നതിനെ കുറിച്ചും അലമാരകളിൽ നിന്നും സ്വർണവും പണവും കവർന്ന രീതികളും രാജൻ അന്വേഷണ സംഘത്തോട് വിവരിച്ചു. കവർച്ച മുതലുകളുമായി മതിൽ ചാടിക്കടന്നതും വിശദീകരിച്ചു. കസ്റ്റഡിയിലായ പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നുവെന്ന് അറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നുമോഷ്ടാവിന്റെ വിശദീകരണം കേട്ട് പൊലീസും വിവരമറിഞ്ഞെത്തിയ നാട്ടുകാരും മൂക്കത്ത് വിരൽ വച്ചു. കോടതി ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മജീദിന്റെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണം കഴിഞ്ഞദിവസം കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് പ്രതിയുടെ സഹായത്തോടെ സംഘം കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂർത്തിയായതിനാൽ പ്രതിയെ ഉടൻ
No comments