രുചി വൈവിധ്യം ഒരുക്കി ടീം ബേഡകത്തിന്റെ 'ബെറ്റ് സ്‌നാക്‌സ് ഫെസ്റ്റ്'...
രുചി വൈവിധ്യം ഒരുക്കി ടീം ബേഡകത്തിന്റെ 'ബെറ്റ് സ്‌നാക്‌സ് ഫെസ്റ്റ്'. ബേഡഡുക്കയിലെ വനിതകളുടെ കൂട്ടായ്മയായ 'ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്' സ്വന്തമായി നിര്‍മ്മിച്ച് വിപണിയിലിറക്കുന്ന 'ബെറ്റ് ഫുഡ്സ്' (Bet Foods) ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശന-വിപണന മേളയാണ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്നത്. ബെറ്റ് പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.
പ്രദര്‍ശന വിപണന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഖ്യാതിഥിയായി. ആദ്യ വിൽപനയും സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവ്വഹിച്ചു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രതീഷ് കുമാര്‍ പിലിക്കോട് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പത്മാവതി, ചെങ്കള സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സക്കീന തുടങ്ങിയവര്‍ സംസാരിച്ചു. ബേഡകം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി സ്വാഗതവും എ.ഡി.എം.സി കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു. ബേക്കിംഗ് ഉല്‍പ്പന്നങ്ങള്‍, തനിനാടന്‍ കറിപ്പൊടികള്‍, വിവിധതരം പലഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ തൊണ്ണൂറോളം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയത്. ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കുടുംബശ്രീയുടെയും ബേഡഡുക്ക പഞ്ചായത്തിന്റെയും സഹായത്തോടെ രൂപീകരിച്ച 'ടീം ബേഡകം അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി'യുടേതാണ് ഈ സംരംഭം. പൂര്‍ണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള ഈ കമ്പനിയിലെ 20 വനിതകള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മാസം മുന്നാട് ഫാക്ടറിയില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. തൊണ്ണൂറോളം വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നല്‍കിയത്. വനിതകളുടെ സാമ്പത്തിക ഉന്നമനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഈ കൂട്ടായ്മയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മേളയ്ക്ക് പുറമെ, ഇവരുടെ പ്രധാന ഔട്ട്ലെറ്റിലൂടെ മികച്ച ഓഫറുകളോടെയും 'ബെറ്റ്' ഉല്‍പ്പന്നങ്ങള്‍ വില്‍പ്നയ്ക്കക്കും എത്തുന്നുണ്ട്.
No comments