Breaking News

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ഗാന്ധിദർശൻ ജില്ലാ കമ്മറ്റി ആദരിച്ചു


പാണത്തൂർ: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ (FHC) നഴ്സുമാരെ ഗാന്ധിദർശൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 

​പനത്തടി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജെ. ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ ജില്ലാ സെക്രട്ടറി മാത്യു സാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യ, വാർഡ് മെമ്പർ റീനാ തോമസ്, ഡോ. ഡാനിയൽ സി.ജെ. എന്നിവർ ആശംസകൾ നേർന്നു.

​ആശുപത്രിയിലെ നഴ്സുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആശുപത്രി ജീവനക്കാരായ  യശോദ, ചന്ദ്രൻ, എമിൽ ബേബി എന്നിവരും ചടങ്ങിൽ പങ്കെടുത്തു

No comments