Breaking News

ഹോക്കി താരവും ജി വി രാജ സ്പോർട്സ് സ്കൂൾ വിദ്യാര്‍ഥിനിയുമായ കുന്നുംകൈ കമ്മാടം സ്വദേശിയായ അനശ്വര രതീഷിനെ അഭിനന്ദിച്ചു ജില്ലാകളക്ടർ


വെള്ളരിക്കുണ്ട് : ഹോക്കി താരവും ജി വി രാജ സ്പോർട്സ്  സ്കൂൾ വിദ്യാര്‍ഥിനിയുമായ കുന്നുംകൈ കമ്മാടം സ്വദേശിയായ അനശ്വര രതീഷിനെ അഭിനന്ദിച്ചു ജില്ലാകളക്ടർ 

ജില്ലാ കളക്ടർ സോഷ്യൽമീഡിയയിൽ കുറിച്ചത് ചുവടെ ..  

"ഹോക്കി താരവും ജി വി രാജ സ്പോർട്സ് സ്കൂൾ വിദ്യാര്‍ഥിനിയുമായ പതിനഞ്ചുകാരി അനശ്വര രതീഷിനെ കഴിഞ്ഞ ദിവസം ചേംബറില്‍ വെച്ച് കാണാനായി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കുന്നുംകൈ കമ്മാടം സ്വദേശിനിയാണ് അനശ്വര രതീഷ്. ചെറുപ്പം മുതല്‍ തന്നെ കായികരംഗത്ത് ഏറെ താല്‍പര്യമുള്ള അനശ്വര, ജി.എ.സി സ്കൂളില്‍ പത്താം ക്ലാസിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ രണ്ട് ദേശീയ മത്സരങ്ങളിലും നാല് സംസ്ഥാന മത്സരങ്ങളിലും ഹോക്കി ഗോള്‍കീപ്പറായി പാഡണിഞ്ഞ് മികവ് തെളിയിക്കാനും അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


നാടിന്റെ അഭിമാനമായ അനശ്വരയ്ക്കും, അവളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍

No comments