Breaking News

മൂന്നാമതും ആസാം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മക്ക് കാസർഗോഡ് പെരിയയുമായി ഉണ്ട് ഒരു ബന്ധം


പെരിയ: ആസ്സാമിൽ തുടർച്ചയായി മൂന്നാം തവണയും ബി ജെ പി.അധികാരത്തിലെത്തുമ്പോൾ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഹിമന്ത ബിശ്വശർമ്മക്ക് കാസർകോടുമായി ഒരു അഭേദ്യ ബന്ധമുണ്ട്. കഴിഞ്ഞ 16 വർഷമായി അദ്ദേഹത്തിന്റെ ആത്മീയ ഗുരു ബേക്കൽ ഗോകുലം ഗോശാലയുടെ അധിപനും പ്രമുഖ ജ്യോതിഷ പണ്ഡിതനുമായ വിഷ്ണു പ്രസാദ് ഹെബ്ബാറാണ്. 2010 ൽ തന്റെ ഏറ്റവും സങ്കീർണ്ണമായ കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഹിമന്ത വിഷ്ണു ഹെബ്ബാറിനെ കാണാൻ വന്നത്. അന്ന് മുതൽ ഹിമന്ത ബിശ്വ ശർമ്മയുടെ കുടുംബവും ഹെബ്ബാർ കുടുംബവും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. അസ്സാമിലെ ഒട്ടനവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും പുനപ്രതിഷ്ഠകളും അതിരുദ്രങ്ങളും വിഷ്ണു ഹെബ്ബാറിന്റെ കാർമ്മികത്വത്തിലാണ് നടന്നു വരുന്നത്. കേരളത്തിലെ നിരവധി നൃത്ത സംഗീത വാദ്യകലാകാരന്മാരെ അസ്സാമുമായി ബന്ധിപ്പിക്കുന്നതും ഹെബ്ബാറിന്റെ പ്രയത്നത്തിലാണ്. വൈശാഖ നടനം ദേശീയ നൃത്യോത്സവം ഗോശാലയിൽ നടക്കുന്നതിനാൽ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സാധിക്കില്ലെങ്കിലും 15-ാം തീയ്യതി പുലർച്ചെ തന്നെ വിഷ്ണു ഹെബ്ബാർ ഗുവാഹതിയിലേക്ക് പുറപ്പെടും.

No comments