നീലേശ്വരം ചാത്തമത്ത് ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു ; ചാത്തമത്ത് സ്വദേശി ഷിനോയ് ആണ് മരിച്ചത്
നീലേശ്വരം: ചാത്തമത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരണപ്പെട്ടു. ചുളളിക്കാട്ട് രാഘവൻ- കെ വി വസുമതി ദമ്പതികളുടെ മകൻ കെ.വിഷിനോയ് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കരുവന്തല റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കവെ ചാത്ത മത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡിൽ നിന്നും താഴ്ച്ചയിലേക്ക് വീണ ഷിനോയിയുടെ ദേഹത്ത് ബൈക്ക് പതിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ ഏറെ വൈകി അതുവഴി വന്ന കൊറിയർ ഡെലിവറി ജീവനക്കാരനാണ് അപകടത്തിൽപ്പെട്ട ഷിനോയെക കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. സാഹോദരി മെഹ്‌ന.
No comments