പരപ്പ ബ്ലോക്ക് പഞ്ചായത്തും ഭരണ സമിതിയും നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു
പരപ്പ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ശുചീകരണ പ്രവർത്തനം നടത്തി. പരപ്പ ടൗൺ മുതൽ ബ്ലോക്ക് പഞ്ചായത്ത് റോഡ് ബ്ലോക്ക് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.കെ ദീപ അധ്യക്ഷയായി സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പാറ ക്കോൽ രാജൻ.കെ.പി. ചിത്രലേഖ .ജെ സ്സി ചാക്കോ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.സുനിൽ കുമാർ സ്വാഗതം പറഞ്ഞു
No comments