Breaking News

ആകാശപാത സമരം;പുതിയ പാതയിലെ ഗതാഗതം തടഞ്ഞു


നീലേശ്വരം: ആകാശപാതയ്ക്ക് വേണ്ടി നീലേശ്വരത്ത് നഗരസഭയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതിയുടെ  സമരം നടത്തുന്നതിനിടെ പുതിയ മണ്ണിട്ടുയര്‍ത്തിയുള്ള റോഡിലൂടെ വാഹന ഗതാഗതം അനുവദിക്കാനുള്ളതിന്റെ ഭാഗമായി വാഹനങ്ങള്‍ കടത്തിവിടുന്നത് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു.വാഹനം പുതിയ പാതയിലൂടെ കടത്തിവിടുകയാണെങ്കില്‍ തടയുമെന്ന് കര്‍മ്മസമിതി ബന്ധപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നു.അത് അവഗണിച്ചാണ് വാഹനം കടത്തിവിടാന്‍ തുടങ്ങിയത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് വാഹന ഗതാഗതം തടഞ്ഞ് ബാരിക്കേഡ് ഉയര്‍ത്തിയത്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാജു, പി എം സന്ധ്യ,എ വി സുരേന്ദ്രന്‍, പി വി സതീശന്‍, പ്രകാശന്‍, ഇട്ടപ്പുറം പ്രദീപ്, ജാനു, ഇ ചന്ദ്രമതി, അഡ്വ.കെ  പി നസീര്‍, ടി ജി ഗംഗാധരന്‍ മാസ്റ്റര്‍, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഷറഫ് കണിച്ചിറ, കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വാഹനം തടയുന്നതിന് നേതൃത്വം നല്കി.

No comments