Breaking News

മലപ്പുറത്തെ സിപിഎം നേതാവിന്‍റെ സഹോദരി ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു


മലപ്പുറം: ഹരിയാനയിലുണ്ടായ വാഹനാപാകടത്തിൽ മലപ്പുറത്തെ സിപിഎം നേതാവിന്റെ സഹോദരി മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന്റെ സഹോദരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഹരിയാനയിലെ ഫിറോസ്പൂരിലുണ്ടായ അപകടത്തിൽ ടി.എം. സിദ്ദിഖിന്റെ സഹോദരി ബഷീറ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ട് ആൺമക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാലംഗ കുടുംബം വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കശ്മീരിലേക്ക് പോകും വഴിയാണ് അപകടം. നാട്ടിൽനിന്ന് ബന്ധുക്കൾ യാത്ര തിരിച്ചു.

No comments