Breaking News

കാരാട്ട് ടാഗോർ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളികളെ ആദരിച്ചു


പരപ്പ : കാരാട്ട് ടാഗോർ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളികളെ ആദരിച്ചു. മിനി വിൻസെന്റിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം ടി.എൻ ബാബു ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. എം.എം. കുഞ്ഞപ്പൻ ,എം.ആർ.രാജേഷ്, സുനിത. പി , പാത്തുഞ്ഞി പിഎന്നിവരെയാണ് ആദരിച്ചത്. കെ.സുരേശൻ , അജീഷ് കുമാർ ഷെജിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് കാരാട്ട് സ്വാഗതവും ലൈബ്രേറിയ ദിവ്യ എൻ.പി നന്ദിയും രേഖപ്പെടുത്തി.

No comments