Breaking News

കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വേനലവധിക്കാലത്ത് നടപ്പിലാക്കിയ വായനക്കളരി സമാപിച്ചു


പരപ്പ : കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വേനലവധിക്കാലത്ത് നടപ്പിലാക്കിയ വായനക്കളരി സമാപിച്ചു. സമാപന യോഗം കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി വിജയി കൾക്കുള്ള ഉപഹാര സമർപ്പണം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.ആർ ശ്രീജ നിർവ്വഹിച്ചു. സതീഷ്എം.കെ മുഖ്യപ്രഭാഷണം നടത്തി.ആദിത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സുരേശൻ , ഓമന ശശി, സുധീഷ് ചന്ദ്രൻ , ലിജിന്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും ദിവ്യ എൻ.പി നന്ദിയും പറഞ്ഞു

No comments