Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് സി ഡി എസ് ബാലസഭ കളിക്കൂട്ടം ക്യാമ്പയിൻ കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം രാജൻ ഉത്ഘാടനം ചെയ്തു


കരിന്തളം : കുട്ടികളിലെ അറിവും കഴിവും വികസിപ്പിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനും സൗഹൃദങ്ങൾ സ്ഥാപിക്കാനും കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കുടുംബശ്രീ മോഡൽ സി ഡി എസ് ബാലസഭ കളിക്കൂട്ടം ക്യാമ്പയിൻ കോയിത്തട്ട കുടുംബശ്രീ ഹാളിൽ ആരംഭിച്ചു.കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ  കാർത്യയണി എചിന്റെ ആധ്യകഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം രാജൻ  ഉത്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത് കുമാർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി ശ്യാമള,പഞ്ചായത്ത്‌ മെമ്പർ കെ.ധന്യ, ബാലപഞ്ചായത്ത് പ്രസിഡന്റ്‌  അനന്യ, ബാലസഭ ആർ പി ശ്യാമിനി, സി ഡി എസ് വൈസ് ചെയർപേഴ്സൺ പ്രസീത ടീവി എന്നിവർ  സംസാരിച്ചു.ക്യാമ്പയിനിൽ കുട്ടികളുടെ സർഗ്ഗ വാസനകൾ ഉണർത്താൻ പ്രമുഖ സാംസ്‌കാരിക പ്രവർത്തകരായ ഒ പി ചന്ദ്രൻ,രാമചന്ദ്രൻ പാട്ടത്തിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. കുടുംബശ്രീ  മെമ്പർസെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിൽ സ്വാഗതവും സാമൂഹ്യ വികസന കൺവീനർ സരിത സുരേഷ് നന്ദിയും പറഞ്ഞു.പത്തൊൻപത് വാർഡുകളിൽ നിന്നുമായി 140 ഓളം കുട്ടികളും എ ഡി എസ്, സി ഡി എസ് മെമ്പർ മാരും കുടുംബശ്രീ അംഗങ്ങൾ അടക്കം നൂറ്റി അറുപതോളം ഓളം ആളുകൾ പരിപാടിയുടെ ഭാഗമായി.

No comments