മന്ത്രി. കെ. എം. ഷാജിയെ വർഗ്ഗീയവാദി എന്ന് ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.. മുസ്ലീം ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റിയടക്കം നൽകിയ പരാതിയിലാണ് നടപടി
വെള്ളരിക്കുണ്ട് : വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻന്റ് ചെയ്‌തത്.. മുസ്ലീം ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റിയടക്കം നൽകിയ പരാതിയിലാണ് നടപടി.
കാസർകോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് ( ‘POLICE FRIENDS’ ) എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ്റെ വിവാദ സന്ദേശം.
‘ഉറക്കത്തിൽ പോലും മതം മതം മതമാണ് പ്രശ്‌നമെന്ന് പുലമ്പുന്ന ആളാണ് കെ എം ഷാജി‘ എന്നായിരുന്നു വാട്‌സ്ആപ്പ് സന്ദേശത്തിലെ വരികൾ..
സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും UDF മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരെയും കേരള കോൺഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്ക്കൂട്ടാകുന്ന ഒരു വർഗ്ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ….', എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം.
No comments